Advertisment

മൂന്ന് പതിറ്റാണ്ട് പ്രവാസിയായകൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.

New Update

ജിദ്ദ: ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60) യാണ് ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹംസ ജിദ്ദ ഷറഫിയയിൽ പ്രവർത്തിക്കുന്ന സൂപ്പർ പ്രിന്റിങ് പ്രസ്സിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

publive-image

കുന്നംപള്ളി മുഹമ്മദ് പിതാവും ഫാത്തിമ്മ മാതാവുമാണ്. ഭാര്യ: സാജിത. മക്കള്‍: ഹാഷിര്‍, ഫാത്തിമ സഹവത്ത്, അമല്‍. സഹോദരൻ: മുഹമ്മദ് കുട്ടി. സഹോദരി ഭർത്താവ്: റസാഖ്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment