Advertisment

സൗദിയിലെ അബഹയിൽ പുനലൂർ സ്വദേശി നേഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

New Update

ജിദ്ദ: ദക്ഷിണ സൗദി നഗരമായ അബഹയിൽ മലയാളി നേഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനി ലിജി ഭവനിൽ ലിജി സീമോനെ (31) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീമോൻ - ലിസ്സി ദമ്പതികളുടെ മകളായ ലിജി അബ്ഹയിലെ മാതൃശിശു - പ്രസവ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

publive-image

അബ്ഹയിൽ തന്നെ വർക്ക്‌ ഷോപ് ജീവനക്കാരനായ സിബി ബാബുവാണ് ഭർത്താവ്. മകൾ: രണ്ടര വയസുകാരി ഇവാന. സിജി ഏക സഹേദരിയാണ്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖ ത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു.

Advertisment