Advertisment

മലപ്പുറം വേങ്ങര സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു.

author-image
admin
New Update

റിയാദ്- മലപ്പുറം  വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ശഫീഖ് (43) നിര്യാതനായി. കഴിഞ്ഞ ദിവസം  കിംഗ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisment

publive-image

രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയെങ്കിലും കുഴപ്പമില്ലായെന്ന് പറഞ്ഞ് തിരിച്ചയച്ചതായി പറയുന്നു .ഇന്ന് വീണ്ടും ശാസ്വതടസം കൂടിയതിനാല്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബത്തയില്‍  റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്നു.

മാതാവ് സൗദ . ഭാര്യ: അസ്മാബി. മക്കൾ: അസ്‌ന, ശാലു. സഹോദരൻ സൈതലവി ദമാമിലുണ്ട്. മൃതദേഹം കോവിഡ് നടപടിക്രമങ്ങള്‍ അനുസരിച്ച് റിയാദില്‍ ഖബറടക്കും. സഹായത്തിനായി കെ.എം.സി.സി. പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Advertisment