Advertisment

'96' നൂറു ദിവസം പിന്നിട്ടപ്പോള്‍ സംവിധായകന് റാമിന്റെ സ്‌നേഹ സമ്മാനം...റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍ സെപ്റ്റര്‍ 650 യാണ് മക്കള്‍സൈല്‍വന്റെ ഗിഫ്റ്റ്...ബോണസായി രജിസ്‌ട്രേന്‍ നമ്പര്‍ 0096

author-image
ഫിലിം ഡസ്ക്
Updated On
New Update

96 സിനിമ സംവിധായകന് വിജയ് സേതുപതി നല്‍കിയ സമ്മാനമാണ് സിനിമാ ലോകത്തെയും വാഹനലോകത്തെയും കൗതുക വാര്‍ത്ത. ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ ഇരട്ടക്കുട്ടികളിലൊന്നായ ഇന്റർസെപ്റ്റർ 650 ആണ് പ്രേംകുമാറിന് മക്കള്‍സെല്‍വന്‍റെ സ്നേഹ സമ്മാനം.

Advertisment

ഇവിടം കൊണ്ടും തീര്‍ന്നില്ല. ബൈക്കിനൊപ്പം 0096 എന്ന രജിസ്ട്രേഷൻ നമ്പര്‍ കൂടി വാങ്ങി നൽകിയാണ് സേതുപതി പ്രിയ സംവിധായകനെ വീണ്ടും അമ്പരപ്പിച്ചത്.

publive-image

2018 നവംബര്‍ 14നാണ് ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്‍റല്‍ ജിടി മോഡലുകളെ കമ്പനി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരു മോട്ടോര്‍ സൈക്കിളുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. 1960കളിലെ തനിമ കൈവിടാതെയാണ് ഇന്‍റർസ്പെറ്ററിന്‍റെ രൂപകല്‍പ്പന.

2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. 13.7 ലിറ്ററാണ് ഇന്ധനശേഷി. ഭാരം 202 കിലോയും. 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു. റോയൽ എൻഫീൽഡ് ബൈക്കുകളുടെ കടുത്ത ആരാധകനാണ് വിജയ് സേതുപതി.

Advertisment