Advertisment

വിൽക്കാൻ തയാറായി കോൺഗ്രസും, വാങ്ങാൻ തയാറായി ബിജെപിയും നടക്കുകയാണ്; മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ

New Update

മലമ്പുഴ: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രഭാകരൻ . കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്ഥാനത്ത് പോകുമെന്നും എ.പ്രഭാകരൻ പറഞ്ഞു.

Advertisment

publive-image

വിൽക്കാൻ തയാറായി കോൺഗ്രസും, വാങ്ങാൻ തയാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം പാട്ടാണെന്നും കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പു ദിവസം ഇരുന്നതെന്നും എ.പ്രഭാകരൻ ആരോപിച്ചു.

വോട്ടു വിറ്റാലും മലമ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്നും എ.പ്രഭാകരൻ പറഞ്ഞു.

a prabhakaran
Advertisment