Advertisment

'എന്തൊരു മനുഷ്യനാണ് അദ്ദേഹം'; പിണറായി വിജയന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാ സംവിധായകന്‍ എആര്‍ മുരുഗദോസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: ഭിന്നശേഷിക്കാരനായ യുവാവുമൊത്തുള്ള ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാ സംവിധായകന്‍ എആര്‍ മുരുഗദോസ്.

Advertisment

publive-image

സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരനും ചിത്രകാരനുമായ പ്രണവെന്ന യുവാവുമൊന്നിച്ച്‌ സമയം ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ മുഖ്യമന്ത്രി പങ്കുവെച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇരുകൈകളുമില്ലാത്ത യുവാവ് കാലുകൊണ്ട് തനിക്ക് ഒപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്തതുള്‍പ്പടെയുള്ള ചിത്രങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നത്. യുവാവിന് ഷേയ്ക്ക്ഹാന്‍ഡിന് പകരം കാലുപിടിച്ച്‌ കുലുക്കിയതും ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് മുഖ്യമന്ത്രിക്കും യുവാവിനും ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നത്.

ഇതിനുപിന്നാലെയാണ് സംവിധായകന്‍ എആര്‍ മുരുഗദോസ് മുഖ്യമന്ത്രി പിണറായിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് എന്തൊരു മനുഷ്യന്‍ എന്നാണ് പിണറായി വിജയനെ മുരുഗദോസ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ കൊണ്ട് മുരുഗദോസ് കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുവാവ് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്.

Advertisment