Advertisment

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു; ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നു: വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായും ഇതിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും എആര്‍ റഹ്മാന്‍. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് എ ആര്‍ റഹ്‍മാൻ ഇക്കാര്യം പറയുന്നത്. ഞാന്‍ എനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല. പക്ഷെ, പണ്ടുള്ള പോലെയല്ല, ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ എന്നെ സമീപിക്കുന്നുള്ളു. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്.

'ബോളിവുഡിൽ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്ക് ഞാൻ ഈണം നൽകി.

എ ആര്‍ റഹ്‍മാന്റെ അടുത്ത് പോകേണ്ടെന്ന് പലരും പറഞ്ഞെന്ന് അദ്ദേഹം എന്നോട് വെളിപ്പെടുത്തി. പല കഥകളും പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് തിരിച്ചറിവുണ്ടായി. എന്തുകൊണ്ടാണ് എനിക്ക് ഹിന്ദി സിനിമകള്‍ കുറയുന്നത് എന്ന്. എന്തുകൊണ്ടാണ് എനിക്ക് നല്ല സിനിമകള്‍ ലഭിക്കാത്തത് എന്ന്'-റഹ്മാന്‍ പറഞ്ഞു.

Advertisment