Advertisment

പ്രവാസി സാംസ്കാരിക വേദിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.

author-image
admin
Updated On
New Update

പ്രവാസി സാംസ്കാരിക വേദിയുടെ റിയാദ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ക്ക്  സ്വീകരണം നല്‍കി. ബത്ഹയിലെ ഷിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണത്തിനു ബത്ഹാ പ്രസിഡന്റ് സമീർ മേലേത്തിൽ ആദ്യക്ഷത വഹിച്ചു.

Advertisment

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരുടെ സേവന സന്നദ്ധത ഉപയോഗപ്പെടുത്തി കൂടുതൽ ജനസേവന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തുമെന്ന് അദേഹം പറഞ്ഞു

publive-image

സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് മുഖ്യ പ്രഭാഷണം നടത്തി അക്രമ രാഷ്ട്രീയവും ജനവിരുദ്ധ വികസന സങ്കൽപ്പവും മാത്രം മുദ്രാവാക്യമായി സ്വീകരി‌ക്കുന്ന കേരളത്തിലെ ഇടത് വലത് വിഭാഗങ്ങൾ മതേതര ചേരിയെ ദുർബ്ബല പെടുത്തുകയാണ്.

രാജ്യത്തിന്റെ സുരക്ഷ നിർവ്വഹിക്കുന്ന സൈനികരുടെ ജീവൻ പോലും സംരക്ഷിക്കാ നാവാത്ത പ്രധാനമന്ത്രി രാജ്യസ്നേഹം മറയാക്കി തിരഞ്ഞെടുപ്പിനെ അഭിമുഖീകരി ക്കാമെന്ന വ്യാമോഹത്തിലാണ്.

ധീര രക്ത സാക്ഷികളായ സൈനികരെ യോഗം അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി

ഭാരവാഹികളായ അംജദ് അലി, സൈനുൽ ആബിദീൻ,അഡ്വ: റെജി, സൗമ്യ സുനിൽ, സലീം മാഹി, റഹ്മത്ത് തിരുത്തിയാട്, മേഖല പ്രസിഡന്റ് സമീഉല്ലാഹ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞ വർണ്ണാപമായ സദസ്സിൽ പ്രവാസി സംസ്കരിക വേദി സെന്‍ട്രല്‍  കമ്മിറ്റി അംഗങ്ങൾ,മേഖലാ ഭാരവാഹികൾ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. അഷ്ക്കർ സ്വാഗതവും ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.

Advertisment