പാചക ഗാനവുമായി സാവന്‍ ദത്ത; വൈറലായി മുട്ട റോസ്റ്റ് വീഡിയോ

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, January 6, 2019

ഭക്ഷണം ആസ്വദിച്ച് ഉണ്ടാക്കുകയും ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്ന ശീലം ലോകത്തിന് കാണിച്ച് കൊടുക്കുകയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത.

മലയാളികളുടെ ഇഷ്ട വിഭവമാണ് മുട്ട റോസ്റ്റ്. പൊറോട്ട, ചപ്പാത്തി എന്നിവയ്ക്കൊപ്പം കിടിലൻ മുട്ട റോസ്റ്റും കൂടെ ഉണ്ടെങ്കിൽ സംഭവം കുശാൽ. എന്നാൽ ഈ മുട്ട റോസ്റ്റ് വ്യത്യസ്ത രീതിയിൽ വളരെ ആസ്വദിച്ച് ഒരു പാട്ടിലൂടെയാണ് സാവൻ തയ്യാറാക്കുന്നത്. മലയാളിയായ ഭര്‍ത്താവ് സി ബി അരുണ്‍ കുമാറിനായാണ് സാവൻ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്.

സെറ്റ് മുണ്ടും ആഭരണങ്ങളൊക്കെ ധരിച്ച് മുല്ലപ്പൂവും ചൂടി മലയാളി തനിമ കൈവിടാതെ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ വിശദീകരിക്കുന്നുണ്ട്.

 

×