Advertisment

കാറില്‍ 'EX MP' ബോര്‍ഡ് സ്ഥാപിച്ചു സമ്പത്തിന്‍റെ 'യാത്ര'യെന്ന വ്യാജവാര്‍ത്ത ആഘോഷമാക്കി സോഷ്യല്‍ മീഡിയ ! ട്രോളുകള്‍ കളം പിടിച്ചപ്പോള്‍ പുറത്തുവന്നത് വ്യാജപ്രചാരണത്തിന്റെ യഥാര്‍ത്ഥ ചിത്രം. പോസ്റ്റ്‌ പിന്‍വലിച്ച് യുവ എംഎല്‍എ മാര്‍ !!

New Update

publive-image

Advertisment

കൊല്ലം : കേരളത്തിലെ ചില എംപിമാര്‍ക്ക് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വി അത്രയങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗംഭീരമായി തോറ്റെന്ന സത്യം തിരിച്ചറിയുമ്പോഴും സ്വന്തം വാഹനത്തിലെ 'എംപി' ബോര്‍ഡ് എടുത്തുമാറ്റാന്‍ പോലും പലര്‍ക്കും തോന്നുന്നില്ലെന്ന രീതിയില്‍ നടന്ന പ്രചരണം ആറ്റിങ്ങല്‍ മുന്‍ എം പി എ സമ്പത്തിനെ ശരിക്കും വെട്ടിലാക്കി .

സ്വന്തം കാറില്‍ പഴയ ബോര്‍ഡിനു പകരം 'EX MP' ബോര്‍ഡും സ്ഥാപിച്ചാണ് എ. സമ്പത്തിന്‍റെ യാത്രയെന്നായിരുന്നു വ്യാജ പ്രചാരണം . അതായത് തോറ്റ എം.എല്‍ എയെന്നൊക്കെ ചില സിനിമകളിലും കോമഡി ഷോകളിലും കേട്ടിട്ടുള്ളതുപോലെയെന്നു സമ്പത്തിനെ പലരും കളിയാക്കി.

എം എല്‍ എമാരായ വിടി ബാലറാം, ഷാഫി പറമ്പില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ ഒന്നാകെ സമ്പത്തിനെതിരെ ട്രോളുകളുമായി രംഗത്തിറങ്ങിയിരുന്നു . എന്നാല്‍ സത്യം അറിഞ്ഞതോടെ അവരൊക്കെ മാപ്പ് പറഞ്ഞു തലയൂരുകയായിരുന്നു. താനിങ്ങനെ ഒരു ബോര്‍ഡ് തന്‍റെ വാഹനത്തില്‍ വച്ചിട്ടില്ലെന്ന വിശദീകരണവുമായി സമ്പത്ത് തന്നെ രംഗത്ത് വന്നിരുന്നു.

 

ele 19
Advertisment