Advertisment

വി മുരളീധരൻ ഇടപെട്ടു നടത്തുന്ന കാര്യങ്ങളെല്ലാം എട്ടുകാലി മമ്മൂഞ്ഞു കളിച്ച് സമ്പത്തിന്റെ പേരിലാക്കുന്നു, ഒടുവിൽ മഞ്ജു വാര്യരുടെ കാര്യത്തിലും ; പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി മുരളീധരന്റെ കേരളത്തിലെ ഇമേജ് തകർക്കാനാൻ ; ആരോപണവുമായി ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്ത് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി മുരളീധരന്റെ കേരളത്തിലെ ഇമേജ് തകർക്കാനാണെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.

Advertisment

publive-image

വി മുരളീധരൻ ഇടപെട്ടു നടത്തുന്ന കാര്യങ്ങളെല്ലാം എട്ടുകാലി മമ്മൂഞ്ഞു കളിച്ച് സമ്പത്തിന്റെ പേരിലാക്കുകയാണ് സഖാക്കളും കേരള സർക്കാരും ചെയ്യുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം.

കേരളത്തിലേക്ക് പ്രളയകാലത്തു വന്ന മരുന്നുകൾ സമ്പത്ത് പദവിയേൽക്കുന്നതിനു മുന്നേ തന്നെ അനുവദിച്ച കാര്യം അന്ന് തന്നെ മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനു കേന്ദ്രത്തിന്റെ സഹായമായി 22.45 ടണ്‍ മരുന്നുകളാണ് സംസ്ഥാനത്തിനായി നല്‍കിയത്. ഇതില്‍ ആദ്യ ഘട്ടമായി ആറു ടണ്‍ മരുന്നുകള്‍ രാവിലെ കൊച്ചിയിലെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ഇപ്പോൾ ഏറ്റവും അവസാനം ഹിമാചലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും സുരക്ഷിതയായി രക്ഷപെടുത്തിയതിന്റെ ക്രെഡിറ്റ് സമ്പത്ത് എടുക്കുന്നതാണ് വിവാദമായിരിക്കുന്നത്.സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്.

ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്‌ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവര്‍ മഴയെ തുടര്‍ന്നാണ് ഇവര്‍ക്ക് ഇവിടെ കുടുങ്ങിയത്.കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുനന്ു സംഘം. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായതും ആശങ്കയിലാക്കി. സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടു. പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഉണ്ടായി.മധുവാര്യര്‍ സഹോദരിയുടെ കാര്യം അറിയിച്ചത് അനുസരിച്ച്‌ കേന്ദ്ര മന്ത്രി വി മുരളീധരനാണ് ഈ വിഷയത്തില്‍ ഇടപെട്ടത്.

അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി, ഭക്ഷണവും എത്തിച്ചു. ഇതിനിടെ ഈ സംഭവത്തിന്റെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്തും രംഗത്തുവന്നു. ഇക്കാര്യത്തില്‍ നേരത്തെ നടന്ന പോലുള്ള തര്‍ക്കമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കൈക്കൊണ്ടത്. വി മുരളീധരന് പിന്നാലെ ഹിമാചല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചാണ് എ സമ്പത്ത് ഈ സംഭവത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ പൊലീസ് കമ്മീഷണറുമായും സംസാരിച്ചതായി സമ്പത്ത് അറിയിച്ചു. ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു.

സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചെന്നും എ.സമ്പത്ത് വ്യക്തമാക്കി. ഇതിനിടെ സംഭവത്തിൽ ദിലീപ് ഇടപെട്ടതായി ഹൈബി ഈഡനും വ്യക്തമാക്കി. അനുരാഗ് താക്കൂർ മൂലമാണ് ഈ സഹായം ചെയ്തതെന്നും ഹൈബി പറയുന്നു.

Advertisment