Advertisment

സിംഘുവില്‍ സംഘര്‍ഷം; സമരത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍, ടെന്റുകള്‍ പൊളിക്കാന്‍ ശ്രമം

New Update

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ തമ്പടിച്ച സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. സമരക്കാരുടെ ടെന്റ് പൊളിച്ചു നീക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

Advertisment

publive-image

തുടര്‍ന്ന് കര്‍ഷകരും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അടക്കം ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ക്കെതിരെ പ്രതിഷേധം. സമരം നടക്കുന്നവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ് എന്നാണ് ഇവര്‍ ആരോപിച്ചു. ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയതോടെ കര്‍ഷകരും സംഘടിച്ചു. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പൊലീസ് സമരസ്ഥലം വളയുകയും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പൊലീസ് പ്രദേശത്ത് ബാരിക്കേഡുകള്‍ വെയ്ക്കുകയും ചെയ്തു. മാധ്യമങ്ങളെയും ഈ സ്ഥലത്തു നിന്നും ഒഴിപ്പിച്ചു

farmers strike
Advertisment