Advertisment

‘പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുകുമാരന്‍ നായര്‍ കൂട്ടുനിന്നു’; രൂക്ഷ വിമര്‍ശനവുമായി എ വിജയരാഘവന്‍

New Update

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് എന്‍എസ്എസ് കൂട്ടുനിന്നുവെന്ന് സി.പി.എം. അട്ടിമറി ശ്രമങ്ങള്‍ക്ക് സാമുദായിക ചേരുവ നല്‍കാനായിരുന്നു സുകുമാരന്‍ നായരുടെ പരസ്യപ്രസ്താവനകളെന്ന് വിജയരാഘവന്‍ ആരോപിച്ചു.

Advertisment

publive-image

തുടര്‍ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ സഖ്യം ബിജെപിയുമായി വോട്ടുകച്ചവടം നടത്താന്‍ ശ്രമിച്ചു. വലിയ തോതില്‍ കള്ളപ്പണം കുഴല്‍പ്പണമായി കേരളത്തിലേക്ക് ഒഴുക്കി ജനവിധി അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചു.

യുഡിഎഫ് സ്വാഭാവികമായ തകര്‍ച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായതെന്നും ഹിന്ദുത്വ തീവ്രവാദശക്തികളെ കേരളത്തിലെ തിരഞ്ഞെടുപ്പുഫലം ഞെട്ടിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു.

a vijaya raghavan a vijaya raghavan speaks
Advertisment