Advertisment

കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ല ; വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്ന് എ വിജയരാഘവൻ 

New Update

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പിണറായി സർക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ പ്രതിപക്ഷം നീക്കം നടത്തിയിരുന്നു.

ഇതിനെതിരെയാണ് എൽഡിഎഫ് കൺവീനറിന്റെ പ്രതികരണം. കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു

Advertisment