Advertisment

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് ആക്ഷേപം മാത്രമാണെന്ന് എ വിജയരാഘവന്‍

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് ആക്ഷേപം മാത്രമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറി. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് നടത്തുന്നു.

ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. വാക്സിന്‍ കൂടുതല്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment