Advertisment

ശരിയായ അന്വേഷണം വേണമെന്നാണ്‌ മുഖ്യമന്ത്രി ആഗ്രഹിച്ചത്‌; അതിനാണ്‌ ഏജൻസികൾ വരണമെന്നാവശ്യപ്പെട്ടത്; എന്നാൽ സർക്കാരിനെതിരെ മൊഴികൾ ഉണ്ടാക്കിയെടുത്ത്‌മുഖ്യമന്ത്രിയെ കുടുക്കാനാണ് ശ്രമം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എ. വിജയരാഘവന്‍

New Update

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ. വിജയരാഘവൻ. കേന്ദ്ര ഏജൻസികൾ സത്യം കണ്ടെത്താതെ രാഷ്‌ട്രീയപരമായി സർക്കാരിനെതിരെ നീങ്ങുകയാണ്. ഇത് ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു.

Advertisment

publive-image

ശരിയായ അന്വേഷണം വേണമെന്നാണ്‌ മുഖ്യമന്ത്രി ആഗ്രഹിച്ചത്‌. അതിനാണ്‌ ഏജൻസികൾ വരണമെന്നാവശ്യപ്പെട്ടത്‌. എന്നാൽ സർക്കാരിനെതിരെ മൊഴികൾ ഉണ്ടാക്കിയെടുക്കാനാണ്‌ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ഇതിലൂടെ മുഖ്യമന്ത്രിയെ കുടുക്കാനാണ് ശ്രമമെന്നും വിജയരാഘവൻ ആരോപിച്ചു.

രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും. ഇതിൻ്റെ ഭാഗമായി ജനങ്ങളെ അണിനിരത്തിയുള്ള വിപുലമായ പ്രചാരണമാണ്‌ നടത്തുകയെന്നും ഇത് സംബന്ധിച്ച തീരുമാനം വരുന്ന എൽഡിഎഫ് യോഗത്തിൽ കെെക്കൊള്ളുമെന്നും വിജയരാഘവൻ പറ‌ഞ്ഞു.

cm pinarayi a vijaya ragavan
Advertisment