Advertisment

പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ല; വ്യക്തികളല്ല നിലപാട് പറയേണ്ടതെന്ന് വിജയരാഘവന്‍

New Update

തിരുവനന്തപുരം: പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വ്യക്തികളല്ല നിലപാട് പറയേണ്ടതെന്ന് വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപി സൗഹൃദത്തിലാണ്. വികസന മുന്നേറ്റ ജാഥയില്‍ ഇന്നത്തെ രാഷ്ട്രീ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. സി.പിഎം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ നാളെ എറണാകുളത്തുനിന്നും ആരംഭിക്കും.

a vijaya ragavan
Advertisment