Advertisment

ബിജു രമേശിന്‍റെ എല്ലാ വെളിപ്പെടുത്തലും അന്വേഷിക്കാനാവില്ലെന്ന് എ വിജയരാഘവന്‍

New Update

തിരുവനന്തപുരം: ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് അയാള്‍ കുറ്റവാളിയാകുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിജയരാഘവന്റെ മറുപടി.

Advertisment

publive-image

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഏത് ആളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. അതിനെ മറ്റു തരത്തില്‍ സി പി എം കാണുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പിണറായി വിജയനെതിരായ ബിജു രമേശിന്റെ പ്രസ്‌താവനയെ കുറിച്ച്‌ ചോദിച്ചപ്പോള്‍, മുഖ്യമന്ത്രിയെ വില കുറച്ചു കാണിക്കാനുളള ചോദ്യത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി.

ബിജു രമേശിന്റെ എല്ലാ വെളിപ്പെടുത്തലും അന്വേഷിക്കാനാവില്ല. മൂര്‍ത്തമായ ആരോപണങ്ങളില്‍ മാത്രമേ അന്വേഷണം സാദ്ധ്യമാകുയെന്നും അദ്ദേഹം പറഞ്ഞു.

a vijayarahavan response
Advertisment