Advertisment

കുവൈറ്റ് പൊലീസ് മ്യൂസിയത്തിലേക്ക് ഒരു യാത്ര

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് പൊലീസ് മ്യൂസിയത്തിലേക്ക് ഒരു യാത്ര ആയാലോ...!. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് കുവൈറ്റിലെ ബനീദ് അള്‍ ഗാറില്‍ പൊലീസ് മ്യൂസിയം ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴും രാജ്യത്തെ പല ആളുകള്‍ക്കും ഈ മ്യൂസിയത്തെ കുറിച്ച് അറിയില്ല .2014 ഫെബ്രുവരി 20നാണ് വെറുമൊരു സാധാരണ പൊലീസ് സ്റ്റേഷന്‍ മ്യൂസിയമായി മാറിയത്.

Advertisment

publive-image

കലാ-സാഹിത്യ-സാംസ്കാരിക കൗൺസിലിന്റെ കീഴിലുള്ള മ്യൂസിയത്തിൽ കുവൈത്ത് പൊലീസ് നിലവിൽ വന്ന 1938 മുതൽ ഇതേവരെയുള്ള മാറ്റങ്ങൾ അനാവൃതമാക്കുന്ന വസ്തുക്കളുണ്ട്. മ്യൂസിയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ സന്ദർശകർക്ക് പോയ കാല പൊലീസ് സംവിധാ‍നങ്ങളുടെ രൂപം മനസിലാക്കാൻ കഴിയും.

publive-image

ആദ്യകാലങ്ങളിൽ ഉപയോഗിച്ച് പട്രോൾ വാഹനങ്ങൾ തൊട്ട് പഴയതും പുതിയതുമായ വാഹനങ്ങൾ, ബോംബ് നിർവീര്യമാക്കുന്ന റോബോട്ട് തുടങ്ങിയ മ്യൂസിയത്തിന്റെ മുന്നിൽ കാണാനം.5 മുറികളുള്ള മ്യൂസിയത്തിൽ നൂറുകണക്കിനു വസ്തുക്കളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മധ്യത്തിലായുള്ള വലിയ മുറി പൊലീസ് സ്റ്റേഷനിലെ സ്വീകരണമുറി പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. 1938 മുതൽ 1960 വരെയുള്ള കാലഘട്ടങ്ങളെ വിഭജിച്ച് മറ്റു മുറികളിൽ അതത് കാലത്തെ വസ്തുക്കൾ നിരത്തിയിരിക്കുന്നു.

publive-image

ബ്രിട്ടിഷ് കാലംതൊട്ടുള്ള ഒട്ടേറെ രേഖകളും വസ്തുക്കളും മ്യൂസിയത്തിലുണ്ട്. തിരിച്ചറിയൽ കാർഡുകൾ, ഡ്രൈവിങ് ലൈസൻസുകൾ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തുടങ്ങിയവയുടെ പഴയ രൂപങ്ങളും കാണാനാകും.വിവിധ കാലങ്ങളിലെ പിസ്റ്റൾ, റിവോൾവർ വാൾ, വെടിയുണ്ടകൾ, യൂണിഫോം എന്നിവയുമുണ്ട്.

publive-image

പരമ്പരാഗത വേഷമായിരുന്ന` ശ്മാഗ്` തലപ്പവോടുകൂടിയതാണ് ആദ്യ യൂണിഫോം. തുടർന്ന് `ഗത്ത്‌റ`യും മറ്റും കൂട്ടിച്ചേർത്തു. ഫൊറൻസിക് വിഭാഗത്തിന്റെ പഴയകാല ലാബ് സംവിധാനവും കാഴ്ചക്കാർക്ക് കൗതുകമേകും .

publive-image

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.30 മുതൽ 12.30വരെയും വൈകിട്ട് 4.30 മുതൽ 8മണിവരെയും വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 8മണിവരെയും പ്രവേശനമുണ്ടാകും. ഞായറാഴ്ച അവധി.

kuwait kuwait latest
Advertisment