‘ആടൈ’ അമലാപോളിന്‍റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

ഫിലിം ഡസ്ക്
Tuesday, September 4, 2018

Aadai first look out: Amala Paul is bruised and battered

അമലാപോള്‍ നായികയാകുന്ന രത്നകുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമല ഈ സിനിമയ്ക്കായി വരുത്തിയതെന്ന് ഈ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. സിനിമയുടേതായി മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലയെ കാണുന്നത്.

ചിത്രം പ്രതികാരകഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വൈറലാകുകയാണ്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്.

‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അമല മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

×