Advertisment

ആദർശിന്‍റെ മണി ബോക്സ് ഇനി എല്ലാ വിദ്യാലയങ്ങളിൽ നിന്നും മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കും

New Update

വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആദർശ് RA മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വിദ്യാലയങ്ങളിലും ഓരോ മണി ബോക്സ് സ്ഥാപിക്കുക എന്ന പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.പുറ്റിങ്ങൽ വെടിക്കെട്ടപകടം മുതൽ വർഷങ്ങളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം മണി ഓർഡറായി അയക്കുന്ന ആദർശ് മനസ്സിൽ കൊണ്ടു നടന്ന ഈ പദ്ധതി സെപ്റ്റംബർ 2 മുതൽ 6 വരെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ആദ്യഘട്ടത്തിന് തുടക്കം കുറിക്കും.

Advertisment

publive-image

കേരള വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ഒരു വിദ്യാർഥി സമർപ്പിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പിൽ വരുത്തുന്ന ആദ്യ സംരംഭം കൂടിയാകും ആദർശിന്റെ മണി ബോക്സ്.

publive-image

ആദർശ് സമർപ്പിച്ച പദ്ധതി ഓരോ വിദ്യാലയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരോ മണി ബോക്സ് സ്ഥാപിക്കുക,വർഷാവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് സംവിധാനം വഴി അത് സമർപ്പിക്കുക,ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന സ്കൂളുകൾക്ക് ബഹുമതിപത്രം നല്കുക,വിശിഷ്ട വ്യക്തികൾ അത് കുട്ടികൾക്ക് നല്കുക,എന്നതായിരുന്നു.

publive-image

കുഞ്ഞുകൈകൾ സ്വരുക്കൂട്ടുന്ന വലിയ സമ്പാദ്യമെന്ന നല്ലപാഠം വിദ്യാലയങ്ങളിൽ പ്രാവർത്തികമായതിന്റെ സന്തോഷത്തിലാണ് വ്ലാത്താങ്കര സ്വദേശിയും പ്രവാസിയുമായ രമേശൻ നായരുടെയും ആശയുടെയും മകനായ ആദർശ്.

aadharsh money box
Advertisment