Advertisment

ആടുജീവിതത്തിലെ പൃഥ്വിയുടെ മേക്ക് ഓവര്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ആടുജീവിതം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ മെയ്ക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കരിവാളിച്ച മുഖവുമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട യുവനടന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആടുജീവിതം എന്ന ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയരുകയാണ്.

Advertisment

publive-image

ബെന്യാമിന്റെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര രൂപമാണ് ബ്ലെസ്സിയുടെ ആടുജീവിതം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിറ്റുപോയ നോവലുകളിലൊന്നായി മാറാന്‍ ഇതിനോടകം ആടുജീവിതത്തിന് കഴിഞ്ഞിട്ടുണ്ട്.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം കെജി അബ്രഹാമാണ് നിര്‍മിക്കുന്നത്. അമലാ പോള്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു വലിയ ഇടവേളയ്ക്കുശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് എത്തുകയാണ് ആടുജീവിതത്തിലൂടെ.

 

Advertisment