Advertisment

ഐസിസിയുടെ പതിറ്റാണ്ടിന്റെ ട്വന്റി-20 ടീമില്‍ നായകനായി എം.എസ്. ധോണി; 2010-2020 കാലഘട്ടത്തില്‍ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ധോണിയെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

New Update

publive-image

Advertisment

മുംബൈ: ഐസിസിയുടെ പതിറ്റാണ്ടിന്റെ ട്വന്റി-20 ടീമില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ നായകനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്.

‘ഐസിസി തിരഞ്ഞെടുത്ത പതിറ്റാണ്ടിന്റെ ട്വന്റി20 ടീമുമായി ബന്ധപ്പെട്ട് എനിക്ക് ചില സംശയങ്ങളുണ്ട്. ഈ ഫോർമാറ്റിൽ കഴിഞ്ഞ പതിറ്റാണ്ടിൽ പ്രത്യേകിച്ച് യാതൊരു നേട്ടവും അവകാശപ്പെടാനില്ലാത്ത ടീമാണ് ഇന്ത്യ. ധോണിയാകട്ടെ വ്യക്തിപരമായും പ്രത്യേകിച്ച് ഒന്നും സ്വന്തമാക്കിയിട്ടില്ല.

പതിറ്റാണ്ടിന്റെ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്തപ്പോൾ ജോസ് ബട്‌ലറിനേപ്പോലുള്ള താരങ്ങൾ ഉൾപ്പെടാതെ പോയത് എങ്ങനെ എന്നതും ചോദ്യമായി അവശേഷിക്കുന്നു’ – തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.

Advertisment