Advertisment

ആലൂരില്‍ അടയ്ക്ക മോഷണം പതിവാകുന്നു, മോഷ്ടാക്കളെ ഉടന്‍ പിടി കൂടണം എസ് വൈ എസ് ആലൂര്‍ യൂണിറ്റ്

New Update

ആലൂർ; ആലൂറിലും പരിസര പ്രദേശങ്ങളിലും അടക്ക മോഷണം പതിവാകുന്നു,ഉണക്കാൻ ഇട്ടിരിക്കുന്ന അടക്കകൾ അലൂറിലെ പല വീടുകളിൽ നിന്നും ഇതിനകം പതിനായിരത്തിൽ അതികം അടയ്ക്കകളാണ് മോഷണം പോയത്,ഇന്നെലെയും അടുക്ക മോഷണം പോയിട്ടുണ്ട്.

Advertisment

publive-image

മോഷണം പതിവാകുന്ന ഈ സാഹചര്യത്തിൽ മോഷ്ടാകളെ ഉടൻ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ട് വരണമെന്ന് എസ് വൈ എസ് ആലൂർ യൂണിറ്റ് സംഘടിപ്പിച്ച പാഠശാല ക്യാമ്പിൽ ആവശ്യപ്പെട്ടു.

അബ്ദുള്ള സഖാഫി അദ്ധ്യക്ഷത വഹിച്ചു,ആലൂർ ടി എ മഹമൂദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു, മുള്ളേരിയ സോൺ സെക്രട്ടറിമാരായ ജാഫർ സഅദി പള്ളത്തൂർ, സവാദ് ആലൂർ ക്ലാസിന് നേതൃത്വം നൽകി,ഹനീഫ് സഖാഫി, അബ്ദുള്ള പൊവ്വൽ,അബ്ദുല്ല അപ്പോളോ, ഇസ്മായിൽ ആലൂർ എന്നിവർ പ്രസംഗിച്ചു.

ഹനീഫ ഹാജി സ്വാഗതവും അഷറഫ് ടി എ നന്ദിയും പറഞ്ഞു.

AALOOR CASE
Advertisment