Advertisment

ബോളിവുഡില്‍ മഹാഭാരത൦, ശ്രീ കൃഷ്ണനായി അമീര്‍‍ ഖാന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

മുകേഷ് അംബാനിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന മഹാഭാരതത്തില്‍ ശ്രീ കൃഷ്ണനായി അമീര്‍ ഖാന്‍. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഏഴ് ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക.

ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ അമീര്‍ ഖാന്‍ ചിത്രം. ചിത്രത്തില്‍ ദ്രൗപദിയുടെ വേഷത്തില്‍ ദീപിക പദുകോണിനെയാകും പരിഗണിക്കുക. സിനിമയില്‍ അര്‍ജുനന്‍റെ വേഷത്തില്‍ പ്രഭാസ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.ഇവരെകൂടാതെ, സത്യവതിയായി വിദ്യാ ബാലനും, ദ്രോണാചാര്യയായി രജനികാന്തും, സഹദേവായി രണ്‍വീര്‍ സിംഗും വേഷമിടും.

Advertisment