Advertisment

ആൻ സ്റ്റാൻലി കെഎസ്‌സി (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌

New Update

publive-image

Advertisment

ആലപ്പുഴ: കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആൻ സ്റ്റാൻലി (മാവേലിക്കര) തിരെഞ്ഞെടുത്തു. കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ വി സി ഫ്രാൻസിന്റെ ആദ്യക്ഷതയിൽ കൂടിയ കെഎസ്‌സി (എം) ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കേരള കോൺഗ്രസ് (എം) സ്റ്റീയറിങ് കമ്മിറ്റി അംഗം ജോർജ് കുട്ടി ആഗസ്‌തി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. കെഎസ്‌സി (എം) ജില്ലാ വൈസ് പ്രസിഡന്റായി മരിയ വർഗീസ്‌(കുട്ടനാട്), ആസിഫ് മുഹമ്മദ് (ആലപ്പുഴ) എന്നിവരെയും ജില്ലാ ജനറൽ സെക്രട്ടറമാരായി ജോസ് ബിജു (ചേർത്തല), വിക്ടർ ജോസഫ് (കുട്ടനാട് ) ട്രഷററായി അശ്വിൻ ആന്റണി (ചേർത്തല) യെയും സംസ്ഥാന കമ്മിറ്റിയിലേക്ക് അജിൻ തോമസ് (മാവേലിക്കര), ജോസി കുട്ടനാട് ഓർഗനൈസറായി ബിലാൽ താഹിറിനെയും (ആലപ്പുഴ) യോഗം തിരെഞ്ഞെടുത്തു.

കേരള കോൺഗ്രസ് (എം) ഉന്നതഅധികാര സമതി അംഗം വി ടി ജോസഫ്‌, സ്റ്റീയറിങ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ്, ജില്ലാ സെക്രട്ടറിമാരായ പ്രദീപ്‌ കൂടാല, തോമസ് കളരിക്കൽ, ഷീൻ സോളമൻ, തുടങ്ങിയവർ പ്രസംഗിച്ചു

alappuzha news
Advertisment