Advertisment

സന്നദ്ധ സംഘടനകൾ നാടിൻ്റെ വഴിവിളക്ക്: ആനി ഈപ്പൻ

New Update

എടത്വ: സന്നദ്ധ സംഘടനകൾ നാടിൻ്റെ വഴിവിളക്കുകൾ ആണെന്നും കോവിഡ് പ്രതിരോധ - ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സൗഹൃദ വേദി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എടത്വാ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവും ആയ ആനി ഈപ്പൻ പ്രസ്താവിച്ചു.

Advertisment

publive-image

സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെ ' എന്ന പദ്ധതിയിലൂടെ കോവിഡ് ബാധിതരായ നിർധനർക്ക് രണ്ടാം ഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആനി ഈപ്പൻ.

സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.വാർഡുകളിലേക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തലവടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുജിമോൾ സന്തോഷ് ഏറ്റുവാങ്ങി.

പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, സാറാക്കുട്ടി ഫിലിപ്പോസ്, സുജ സ്റ്റീഫൻ അലക്സ് എന്നിവർ പ്രസംഗിച്ചു. വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, എൻ.ജെ. സജീവ്, സുധീർ കൈതവന, ഏബ്രഹാം വർഗ്ഗീസ് മംഗലത്ത് എന്നിവർ സംബന്ധിച്ചു.

aani eppan statement
Advertisment