Advertisment

ദല്‍ഹിയില്‍ ആം ആദ്മി കൗണ്‍സിലറുടെ വീടിന് നേരെ വെടിവെയ്പ്

New Update

Advertisment

ആം ആദ്മി പാര്‍ട്ടി നേതാവും ദക്ഷിണ ദല്‍ഹിയിലെ സംഗം വിഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ജിതേന്ദ്ര കുമാറിന്റെ വീടിന് നേരെ വെടിവെയ്പ്. ജിതേന്ദ്ര വീടിനകത്തുള്ള സമയത്ത് ഇരുപതോളം വരുന്ന അക്രമിസംഘം തുടരെ വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വീടിന് മുമ്പിലെ കാറും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

സംഭവത്തിന് ശേഷം ദല്‍ഹി പൊലീസ് വീട് വളഞ്ഞ് സംരക്ഷണമൊരുക്കുകയായിരുന്നു. അക്രമികള്‍ വീടിനകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ദല്‍ഹിയില്‍ എന്താണ് നടക്കുന്നതെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഒരു ജനപ്രതിനിധിക്ക് ഇതുപോലെ ആക്രമണം നേരിടേണ്ടി വന്നെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താണെന്ന് എ.എ.പി ദക്ഷിണ ദല്‍ഹിയുടെ ചുമതലയുള്ള രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു.

ദല്‍ഹിയിലെ ഏറ്റവും വരുമാനമുള്ള മുനിസിപ്പല്‍ കോര്‍പറേഷനാണ് സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. ബി.ജെ.പിയാണ് ഇവിടെ ഭരിക്കുന്നത്.

Advertisment