കോട്ടയം മണ്ഡലവും വോട്ടർമാരും കുഞ്ഞു മാണിയുടെ കുടുംബ സ്വത്തല്ല : ആംആദ്മി പാർട്ടി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, June 13, 2018

കുടുംബപ്രശ്നം പരിഹരിക്കുന്നത് പോലെ ഇത്രയധികം ജനങ്ങളുടെ പ്രാതിനിത്യം ഒറ്റ രാത്രി കൊണ്ട് ഇട്ടെറിഞ്ഞു പോകുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്ന് ആം ആദ്മി പാർട്ടി.

ഇത് ജനങ്ങളോട് ചെയ്യുന്ന വലിയവഞ്ചനയാണ്.വാശിയേറിയ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളി യാണ്.

ഇത് മണ്ഡലത്തിന് മുൻവർഷങ്ങളിൽ ചിലവഴിക്കേണ്ടതടക്കം ഉള്ള ആഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ ഇത് കോട്ടയത്തിന്റെ വികസനത്തെ മുഴുവൻ അട്ടിമറിച്ചിരിക്കുന്നു.

രാജ്യസഭാ സീറ്റ് വീതം വയ്ക്കുമ്പോൾ കോൺഗ്രസിനെ മുൾമുനയിൽ നിർത്തി കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കുഞ്ഞു കുഞ്ഞിന്റെ കാർമികത്വത്തിൽ കുഞ്ഞു മാണിക്ക് സീറ്റ് നേടി കൊടുത്ത നാടകം കേരള രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു ദേശീയ പ്രസ്ഥാനത്തിൻറെ ആത്മാഭിമാനം വരെ പണയം വച്ച ആ പ്രവർത്തനത്തിന്റെ ഫലമായി ആ സീറ്റിൽ മത്സരിക്കാൻ കേരള കോൺഗ്രസിൽ യോഗ്യതയുള്ള ഒരാൾ പോലുമില്ല എന്ന തിരിച്ചറിവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.

കുഞ്ഞു മാണിയുടെ മകൻ മാണി കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള പടിയായി മാത്രം അവർ ഇതിനെ കണ്ടാൽ, കോട്ടയത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും തടഞ്ഞാൽ അവിടത്തെ ജനങ്ങൾ രാഷ്ട്രീയപരമായി തന്നെ അതിന് മറുപടി നൽകും.

ഈ നെറികെട്ട രാഷ്ട്രീയത്തിന് ഓശാന പാടുകയാണ് ഇടതുപക്ഷവും ബിജെപിയും എന്നതാണ് ഏറെ വിചിത്രം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം നിന്നത് എന്ന് നമ്മൾക്കറിയാം. കാനം രാജേന്ദ്രൻ എതിർത്തില്ല എങ്കിൽ ഇപ്പോൾ മാണി ഇടതുപക്ഷ സഹയാത്രികൻ ആയേനെ. ഇപ്പോഴും കുടുംബസ്വത്തായി രാഷ്ട്രീയത്തെ കരുതുന്നതിന് തുറന്ന് വിമർശിക്കാൻ ഇടതുപക്ഷം പോലും തയ്യാറാകാതിരിക്കുന്നത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്.

ബാർ കോഴ കേസിൽ മണിക്കെതിരായി ഏറെവി വാദങ്ങൾ ഉയർത്തിയ ബഡ്ജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ മാണിയെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കേരളം മുഴുവൻ പ്രക്ഷോഭം നടത്തുകയും പൊതുപണം കൊണ്ട് നിർമ്മിച്ച നിയമസഭാ മന്ദിരത്തിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും നിയമസഭയുടെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്ത ഇടതുപക്ഷം മാണിക്ക് അനുകൂലമായി നിശബ്ദരാകുന്നതിന്റെ രാഷ്ട്രീയം എല്ലാവർക്കും മനസ്സിലാവുന്നതാണ്.

ഇപ്പോഴും ബിജെപി മാണിയോടള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല.ഇന്ത്യൻ രാഷ്ട്രീയത്തെ ഏതെങ്കിലും വിധത്തിൽ രക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഈ ചീഞ്ഞുനാറുന്ന മുന്നണി രാഷ്ട്രീയത്തിൽ നിന്ന് മോചിതരാവണം എന്ന് ആം ആദ്മി പാർട്ടി ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു.

×