Advertisment

കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്ന് വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല

New Update

publive-image

Advertisment

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്നാണ് ഫിഞ്ച് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടി-20 പരമ്പരക്കിടെയാണ് താരത്തിനു പരുക്കേറ്റത്.

നിരവധി മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതുകൊണ്ട് തന്നെ ഫിഞ്ച് പരുക്കേറ്റ് പുറത്താകുന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. ടി-20 പരമ്പരയിൽ 1-4ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര വിജയിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാൽ, ഫിഞ്ചിൻ്റെ അഭാവം മുൻ ലോക ചാമ്പ്യന്മാരെ പിന്നോട്ടടിക്കും. ഫിഞ്ച് പുറത്തായാൽ പകരം ക്യാപ്റ്റനെ കണ്ടെത്തുക എന്നതും ഓസ്ട്രേലിയക്ക് തലവേദനയാകും. ടി-20 പരമ്പരയിൽ മാത്യു വേഡ് ആയിരുന്നു ഓസ്ട്രേലിയയുടെ ഉപനായകൻ.

കഴിഞ്ഞ കുറച്ചുകാലമായി ഏകദിനത്തിൽ കളിച്ചിട്ടില്ലാത്ത വേഡിനെ നായക സ്ഥാനം ഏല്പിച്ചേക്കില്ല. ആഭ്യന്തര ക്രിക്കറ്റിൽ നായകനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള മോയിസസ് ഹെൻറിക്കസ് ടീമിന നയിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

sports news
Advertisment