Advertisment

ആഷിഖ് അബു ചിത്രം ‘വൈറസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൈറസ്’ റിലീസിന് ഒരുങ്ങുന്നു. ആഷിഖ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പാര്‍വ്വതി തിരുവോത്ത്, രേവതി, റിമ കല്ലിങ്കല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, ജോജു, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരും സുപ്രധാന താരങ്ങളായി ഒപ്പമുണ്ട്.

കേരളത്തില്‍ പടര്‍ന്നു പിടിച്ച നിപ്പ വൈറസിനെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് മുഹ്സിന്‍ പാരാരി, ഷറഫു-സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാജീവ് രവിയാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. കോഴിക്കോട് ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രം ഏപ്രില്‍ 11-ന് പുറത്തിറങ്ങും.

Advertisment