Advertisment

ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുണ്ടായ സംഭവത്തില്‍ ഇരുഭാഗത്തും അപക്വമായ പെരുമാറ്റങ്ങളുണ്ടായി...അതീവ വൈകാരികമായാണ് നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോട് പ്രതികരിച്ചതെന്ന് സംവിധായകന്‍ ആഷിഖ് അബു

author-image
ഫിലിം ഡസ്ക്
New Update

ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുണ്ടായ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു.സംഭവത്തില്‍ ഇരുഭാഗത്തും അപക്വമായ പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. ഷെയ്‌നിനന്‍റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായത്.

Advertisment

publive-image

എന്നാല്‍ അതീവ വൈകാരികമായാണ് നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോട് പ്രതികരിച്ചത്. ഇതും ഉണ്ടാകാന്‍ പാടില്ലാത്തതായിയിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.കരാര്‍ ലംഘനമുണ്ടായാല്‍ വിലക്കുകയല്ല ചെയ്യേണ്ടത്.

അംഗീകരിക്കാനാകാത്ത കാര്യമാണത്. കരാര്‍ ഒപ്പിടുന്നത് മുതല്‍ നടനുള്‍പ്പെടെ മുഴുവന്‍ ആളുകളും സംവിധായകനൊപ്പം നില്‍ക്കേണ്ട സ്ഥലമാണതെന്ന് ആഷിഖ് അബു പറഞ്ഞു. നവാഗതരായ സംവിധായകരുടെ സിനിമകളാണത്. അത് പരിഗണിക്കണം. ചില കാര്യങ്ങളില്‍ വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഷെയിനിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത് തിരുത്തണം എന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

അധികാരസ്ഥാനത്തിരിക്കുന്ന സീനിയര്‍ നിര്‍മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്‌നെപ്പോലൊരു 22കാരന്‍ വില കല്‍പിക്കാത്തത് ചിലപ്പോള്‍ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്‌നം ഇത്രയും ഗുരുതരമാകാന്‍ കാരണമെന്നും ആഷിഖ് അബു പറയുന്നു.

aashiqabu response
Advertisment