ഇന്ത്യ ആസിഫക്കൊപ്പം.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, April 16, 2018
റിയാദ് :സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ ആസിഫക്കൊപ്പം’ എന്ന ടൈറ്റിലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി കെ എൻ എം വൈസ് പ്രസിഡന്റ്  ഡോ.  ഹുസ്സൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ആസിഫക്കൊപ്പം’ എന്ന ടൈറ്റിലിൽ പ്രതിഷേധ സംഗമം കെ എൻ എം വൈസ് പ്രസിഡന്റ്  ഡോ.  ഹുസ്സൈൻ മടവൂർ ഉദ്ഘാടനം
ഇന്ത്യ മഹാരാജ്യത്തിന്റെ മഹത്തായ പൈതൃകം ബഹുസ്വരതയാണെന്നും ആ ബഹുസ്വരത ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർക്ക് എതിരായി ജനാധിപത്യ മതേതര കൂട്ടായ്മ രാജ്യത്ത് മുഴുവൻ ഉയർന്നു വരണമെന്നും ആസിഫ എന്ന പിഞ്ചു ബാലികയെ മൃഗീയമായി കൊന്നവരുടെ മതം അല്ല അവരുടെ മനസ്സിൽ വളർത്തിയെടുത്ത സംഘപരിവാർ രാഷ്ട്രീയം ആണ് അവരെ ഈ കൊടും ക്രൂരതയിൽ എത്തിച്ചതെന്ന വസ്തുത മനസ്സിലാക്കി അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റർ, സി പി മുസ്തഫ, അബ്ദുള്ള വല്ലാഞ്ചിറ, എം ഐ അബ്ദുൽഹമീദ് സുല്ലമി, ജയൻ കൊടുങ്ങല്ലൂർ, പി വി അജ്മൽ, ഐ എം കെ അഹമ്മദ്, അബു ഹുറൈറ മൗലവി തുടങ്ങിയവർ സംസാരിച്ചു.ഷാജഹാൻ ചളവറ സ്വാഗതവും ഷഫീഖ് കൂടാളി നന്ദിയും പറഞ്ഞു.
×