Advertisment

സൗദിയില്‍ മാതാപിതാക്കള്‍ ഉപക്ഷിക്കപെട്ട കുട്ടികള്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. സൗദി മനുഷ്യാവകാശ കമ്മീഷൻ .

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദിയില്‍ നിരവധി വിഷയങ്ങളില്‍ സുപ്രധാനമായ തിരുമാനങ്ങള്‍ കൈകൊണ്ട് മനുഷ്യാവകാശ കമ്മിഷന്‍ മറ്റൊരു സുപ്രധാന തിരുമാനം കൂടി പുറത്തുവിടുകയാണ് സൗദിയിൽ പിറന്ന ശേഷം മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദി പൗരത്വത്തിന് അവകാശമുള്ളതായി സൗദി മനുഷ്യാവകാശ കമ്മീഷൻ  വ്യക്തമാക്കി.

Advertisment

publive-image

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദിയിലെ നിയമം പൗരത്വം ഉറപ്പുനൽകുന്നുണ്ട്. ഇതടക്കം രാജ്യത്തെ നിയമങ്ങൾ ഉറപ്പുനൽകുന്ന എട്ടു ബാലാവകാശങ്ങൾ സൗദി മനുഷ്യാവകാശ കമ്മീഷൻ വിശദീകരിച്ചു.

സൗദി പൗരത്വ നിയമം അനുസരിച്ച്, മാതാപിതാക്കൾ ആരാണെന്ന് അറിയാതെ, സൗദിയിൽ പിറന്ന ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദി പൗരന്മാരായിരിക്കും. ആരോഗ്യ നിയമം അനുസരിച്ച് കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ രാജ്യം ലഭ്യമാക്കും. ജുവനൈൽ നിയമം അനുസരിച്ച്, ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ഏഴു വയസ് പൂർത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യില്ലായെന്നും കമ്മിഷന്‍ വെക്തമാക്കി. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള നിരവധി ഉത്തരവുകള്‍ സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക അവധിയും അവധിക്കാല ശമ്പളവും നല്‍കണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍.ഉത്തരവ് ഏറെ സ്വാഗതം ചെയ്യപെട്ട തിരുമാനമായിരുന്നു  തൊഴില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനമെടുക്കുന്ന തൊഴിലാളിക്കും വേതനത്തിന് അവകാശമുണ്ടെന്നും ബന്ധുക്കള്‍ മരിച്ചാലും തൊഴിലാളിക്ക് അവധി നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടികാണിച്ച പ്രധാന വിഷയങ്ങളായിരുന്നു. മനുഷ്യാവകാശം സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലാണ് സൗദിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തിവരുന്നത്.

 

Advertisment