Advertisment

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുവൈറ്റ്‌ അബ്ബാസിയയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മലയാളി സംഘടനയും ഇന്ത്യന്‍ സ്കൂളും രംഗത്ത്. ദിവസങ്ങളായി മുടങ്ങിയ മാലിന്യ നീക്കത്തിന് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് രാത്രിയും ശ്രമം തുടരു൦

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : ഒടുവില്‍ മലയാളികളുടെ ബുദ്ധിമുട്ടറിഞ്ഞു മലയാളി സംഘടനയും  ഇന്ത്യന്‍ സ്കൂളും മുന്‍കൈയെടുത്ത് ക്ലീന്‍ അബ്ബാസിയ പരിശ്രമം തുടങ്ങി.

കുവൈറ്റിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ തനിമ കുവൈറ്റും യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളും സഹകരിച്ചാണ് അബ്ബാസിയയിലെ മാലിന്യ നീക്കത്തിന് തുടക്കമിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ മാലിന്യ നീക്കം തടസ്സപെട്ടതിനാല്‍ ഇതുവഴിയുള്ള യാത്രയും ജനജീവിതവും ദുസഹമായിരുന്നു.

publive-image

ഒരു ലോഡിന് 35 കെഡിയോളം ചിലവാക്കി പ്രൈവറ്റ് ഏജന്‍സികളെ ഉപയോഗിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഇതിനോടകം 10 ലോഡ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കഴിഞ്ഞു.

publive-image

ഇനിയും 30-40 ലോഡ് കൂടി നീക്കം ചെയ്താല്‍ മാത്രമേ അബ്ബാസിയയിലെ മാലിന്യ൦ മൂലമുള്ള അതീവ ഗുരുതരമായ സാഹചര്യത്തിനു പരിഹാരമാകുകയുള്ളൂ. അതിനായി രാത്രിയിലും മാലിന്യ നീക്കം തുടരുകയാണ് .

kuwait
Advertisment