Advertisment

എ.ബി.സി ലോകകപ്പ് പ്രവചനം: മലപ്പുറം സ്വദേശിക്ക് ബുള്ളറ്റ് ബൈക്ക്

author-image
admin
New Update

ദുബായ്: പ്രമുഖ കാര്‍ഗോ കമ്പനിയായ എ.ബി.സി ലോകകപ്പ് ഫുട്ബോളിന്റെ ആവേശനാളില്‍ നടത്തിയ പ്രവചന മല്‍സരത്തിലൂടെ മലപ്പുറം മാറഞ്ചേരി സ്വദേശി ഷരീഫിനു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദുബയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഡോ. ശരീഫ് അബ്ദുല്‍ ഖാദര്‍ മെഗാസമ്മാനമായ ബുള്ളറ്റ് ബൈക്ക് ജേതാവിനു കൈമാറി. എ.ബി.സി കാര്‍ഗോ ഡയറക്ടര്‍ ഷാജഹാന്‍ അബ്ദുല്‍ ഖാദറാണ് നറുക്കെടുപ്പിലൂടെ ജേതാവിനെ കണ്ടെത്തിയത്.

Advertisment

publive-image

എ.ബി.സി. കാര്‍ഗോ നടത്തിയ ലോകകപ്പ്് പ്രവചന മല്‍സരത്തിലെ മെഗാ സമ്മാനമായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിന് മാനേജിങ് ഡയറക്ടര്‍ ഡോ. ഷെരീഫ് അബ്ദുള്‍ ഖാദര്‍ സമ്മാനിക്കുന്നു

പ്രവാസികളുടെ ആഘോഷങ്ങളിലും ദുഖങ്ങളിലും അവരോടൊപ്പം പങ്കുചേരുന്ന എബിസി ഗ്രൂപ്പ് ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എല്ലാ ദിവസവും പ്രവചന മല്‍സരം നടത്തിയിരുന്നു. ദിനേനയുള്ള വിജയികളില്‍ നിന്നാണ് മെഗാസമ്മാന ജേതാവിനെ കണ്ടെത്തിയത്. ക്ലബ് എഫ്.എം 99.6മായി സഹകരിച്ചായിരുന്നു മല്‍സരം. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരള ജനതയ്ക്കായി മൂന്നു ലക്ഷം കിലോയിലധികം ദുരിതാശ്വാസ വസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തികച്ചും സൗജന്യമായി നാട്ടിലെത്തിച്ച എബിസിയുടെ പ്രവര്‍ത്തനത്തെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പ്രവാസികളുടെ ആഘോഷദിനങ്ങളില്‍ മികച്ച പ്രോല്‍സാഹനമേകിയും ദുഖങ്ങളില്‍ ഒരു കൈത്താങ്ങായും നിലകൊള്ളുന്ന എബിസി മാനേജ്‌മെന്റ് നിലപാട് ഏവര്‍ക്കും മാതൃകയാണ്.

നിത്യേനയുള്ള വിജയികള്‍ക്ക് എ.ബി.സി കാര്‍ഗോയുടെ ഗിഫ്റ്റ് ഹാംപറുകള്‍ എസ് ശ്രീകുമാര്‍ സമ്മാനിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് പി പി ശശീന്ദ്രന്‍, പാര്‍വതി മേനോന്‍, ആര്‍.ജെ. ഷാന്‍ പങ്കെടുത്തു. ആര്‍.ജെ.കാള്‍, ആര്‍.ജെ. നീന അവതാരകരായിരുന്നു. ദുബായിലെ റെഡ് പെപ്പര്‍ റസ്റ്റോറന്റ് ഉടമയാണ് മെഗസമ്മാനം നേടിയ ഷെരീഫ്.

 

Advertisment