യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഡോ . അബ്ദുള്‍ അസീസ് മേത്തര്‍ അന്തരിച്ചു

ജെ സി ജോസഫ്
Wednesday, February 14, 2018

ലണ്ടന്‍ : മൂന്നു പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ടില്‍ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ച പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്ന ഡോ . അബ്ദുള്‍ അസീസ് മേത്തര്‍ (74) അന്തരിച്ചു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.  യു.കെ. മലയാളി മെഡിക്കല്‍ അസോസിയേഷന്റെ സ്ഥാപകനും ആദ്യ പ്രസിഡണ്ടുമാണ്. 35 വര്‍ഷത്തിലേറെയായി യോര്‍ക് ഷയറിലായിരുന്നു താമസം.

ഫൗസിയ (ബേബി) ആണ് ഭാര്യ. മനോജ് ( മാര്‍ക്കറ്റിങ്ങ് ഫെം, ലണ്ടന്‍ ), ഡൊ. നവീന്‍ (കാര്‍ഡിയോളജിസ്റ്റ്, ദുബായ്) എന്നിവര്‍ മക്കള്‍. മരുമകള്‍ സോഫി, ഖബറടക്കം ശനിയാഴ്ച്ച കരുനാഗപള്ളിയില്

×