Advertisment

മലപ്പുറം ചേളാരി സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസിന്റെ മൃതദേഹം മറവ് ചെയ്തു.

author-image
admin
New Update

റിയാദ് : അതീഖയിലെ താമസസ്ഥലത്ത് മരണപ്പെട്ട മലപ്പുറം ചേളാരി സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസിന്റെ മൃതദേഹം ഇന്നലെ മറവ് ചെയ്തു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് അൽഹൈർ സ്ട്രീറ്റിലെ മസ്‌ജിദ്‌ മാജിദിൽ മരണാന്തര കർമ്മങ്ങൾ പൂർത്തീകരിച്ച ശേഷം മൻസൂരിയ മഖ്ബറയിലാണ് മയ്യത്ത് നമസ്കാരം നിർവഹിച്ചതും മറവ് ചെയ്തതും. ഇരുപത്തിനാല് മണിക്കൂർ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ മയ്യിത്ത് നമസ്കാരത്തിനും മറവ് ചെയ്യുവാനും ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ നാട്ടുകാരായ പ്രവാസികൾക്കും എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

publive-image

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി അഷ്റഫ് മോയൻ, വെൽഫയർ വിംഗ് ജനറൽ കൺവീണർ ഷറഫു പുളിക്കൽ, വൈസ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർമാരായ ഇസ്മായിൽ പടിക്കൽ, സനോജ് കുരിക്കൾ, മൻസൂർ കണ്ടൻകാരി എന്നിവരാണ് മയ്യത്ത് നമസ്കാരത്തിനും മറവ് ചെയ്യുന്നതിനും നേതൃത്വം നൽകിയത്.

Advertisment