Advertisment

കർമ്മനിരതമായ കാൽനൂറ്റാണ്ട്,അബ്ദുൽ ഖയ്യൂം ബുസ്താനി വിരമിക്കുന്നു

author-image
admin
Updated On
New Update

റിയാദ്: 25 വർഷം നീണ്ട അദ്ധ്യാപന സേവനത്തിന് വിട പറഞ്ഞു കൊണ്ട് അബ്ദുൽ ഖയ്യൂം സാർ സർവ്വീസിൽ നിന്നും വിരമിച്ചു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ

പ്രിൻസിപ്പാൾ ഡോക്ടർ സയ്യിദ് മുഹമ്മദ്ഷൗകത്ത് പർവ്വേസ് ഉപഹാരം നൽകി.

Advertisment

publive-image

അബ്ദുൽ ഖയ്യൂം ബുസ്താനിക്ക് ഡോക്ടർ സയ്യിദ് മുഹമ്മദ് ഷൗക്കത്ത് ഉപഹാരം നൽകുന്നു.

അപൂർവ പ്രതിഭയും കലാകാരനുമായ ഖയ്യും സാറിൻെ സേവനങ്ങൾ അത്യന്തം പ്രശംസനീയവും മാതൃകാപരവുണെന്ന് യാത്രയയപ്പ് യോഗത്തിൽ പ്രിൻസിപ്പൽ പറഞ്ഞു. വൈസ്പ്രിൻസിപ്പാൾ മീരാ റഹ്മാൻ പ്രശംസാപത്രം സമർപ്പിച്ചു.അദ്ധ്യാപക യോഗത്തിന് ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് നേതൃത്വം നൽകി.

അദ്ധ്യാപക-രക്ഷാ കർതൃ വേദിയിലെ സുപ്രധാന കണ്ണിയായിരുന്ന ഖയ്യൂം സാർ സാമൂഹ്യ പ്രതിബദ്ധതയുടെ വാക്താവും വിദ്യാത്ഥകൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണം നൽകിയിരുന്ന ഒരു മാതൃക പ്രവാസിയുമാണ്.അദ്ദേഹത്തിന്റെ മഹനീയ മാതൃകകൾ പിന്തുടരാൻ പ്രതിജ്ജാബദ്ധമാണ് അധ്യാപക സമൂഹമെന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് അദ്ധ്യാപകർ വ്യക്തമാക്കി.

1995 ൽ ഫൈൻ ആർട്സ് അധ്യാപകനായി റിയാദ് എംബസി സ്കൂളിൽ ചേർന്ന അദ്ദേഹം കാൽനൂറ്റാണ്ട് നീണ്ട സേവനത്തിൽ അധ്യാപകർക്കും, വിദ്യാർഥികൾക്കും പ്രചോദനവും, മാതൃകയാവുകയും, അതോടൊപ്പം പ്രവർത്തന മികവിന് നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

2017 ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡിന് അബ്ദുൽ ഖയ്യൂം സാർ അർഹനായി. തുടർച്ചയായ ഇരുപത് വർഷം 100 ശതമാനം വിജയികളെ റിയാദ് എംബസി സ്കൂളിന് സമ്മാനിച്ചതിനുള്ള മികവിനാണ് ഈ രാഷ്ട്ര ബഹുമതി അദ്ദേഹത്തെ തേടി വന്നത്.

അപേക്ഷയോ ഉന്നതശുപാർശയോ കൂടാതെ CBSE നേരിട്ടാണ് അപൂർവ്വമായ ഈ നോമിനേഷൻ നൽകിയതും, സ്കൂളിനെ അറിയിച്ചതും എന്നുള്ളത് ഈ അവാർഡിന്റെ മികവും, മാറ്റും കൂട്ടുന്നു.

മികച്ച പ്രതിഭയും, വാഗ്മിയും, തൃശൂർ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിന്റെ റാങ്ക് ജേതാവുമായ ഇദ്ദേഹം നിരവധി ചിത്രകലാ പ്രദർശനങ്ങൾ ഇന്ത്യയിലും പുറത്തും നടത്തിയിട്ടുണ്ട്.2008 ൽ റിയാദിൽ ഇന്ത്യൻ എംബസി നേരിൽ നടത്തിയ പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്തോ-സൗദി സൗഹൃദത്തിന്റെ നാമധേയത്തിൽ ഇന്ത്യൻ എംബസിയിലും, ഇന്റർകോണ്ടിനന്റിലും നടത്തിയ ഖയ്യൂം സാറിന്റെ എക്സിബിഷൻ റിയാദിൽ നിരവധി കേന്ദ്രങ്ങളിൽ പുനർ പ്രദർശനങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

മികച്ച എഴുത്തുകാരൻ കൂടിയായ ഇദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങളും, ലഘുലേഖകളും, പരിഭാഷാ പ്രസിദ്ധീകങ്ങളും, സഊദി ഇസ്ലാമിക മന്ത്രാലയം പ്രവാസികൾക്ക് വേണ്ടി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മത, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെയും നിറസാന്നിധ്യ മായിരുന്നു അബ്ദുൽ ഖയ്യൂം സാർ. 1995 മുതൽ 2006 വരെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി, കോൾ ആന്റ്‌ ഗൈഡൻസ് ഓഫീസുകളിലെ പ്രബോധകൻ, റിയാദ് കെ എം സി സി സേവകൻ, എന്നീ നിലകളിലും സേവനങ്ങൾ ചെയ്തിരുന്നു.

പ്രവാസികൾക്കും, സാധാരണക്കാർക്കും, കുടുംബങ്ങൾക്കും ഖുർആൻ പഠിക്കുന്നതിന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ 2000 ൽ അദ്ദേഹം നടപ്പിലാക്കിയ ലേൺ ദി ഖുർആൻ പാഠ്യപദ്ധതി ഇന്ന് ലോകമാകെ വ്യാപിച്ചു കിടക്കുന്നു. ലേൺ ദി ഖുർആൻ ഡയറക്ടറായി സേവനം തുടരുകയുമാണ്.

എംബസി സ്കൂളിലെ അധ്യാപക കൂടിയായ സഹധർമ്മിണി ത്വാഹിറ ടീച്ചറോടൊപ്പം കുടുംബസമേതം റിയാദിലെ റൗദയിലാണ് താമസം. മക്കൾ : അമീൻ അബ്ദൂൽ ഖയ്യും (സാലിഹിയ്യ കമ്പനി,റിയാദ്).അമീർ അബ്ദുൽ ഖയ്യൂം (അൽ ഹൊഖൈർ ഗ്രൂപ്പ്,റിയാദ്) പെൺമക്കൾ: മർയം അബ്ദുൽ. ഖയ്യൂം(PNU റിയാദ്) മൂമിന അബ്ദുൽ ഖയ്യും(IISR) വിദ്യാർത്ഥിനികൾ.

കൊടുങ്ങല്ലൂർ ഗവൺമെൻറ് മോഡൽ ഗേൾസ് സ്കൂൾ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള നവോദയ സ്കൂൾ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisment