Advertisment

പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ മതവിരുദ്ധപ്രചരണം നടത്തുന്നതിനെതിരെ മകന്‍ പോലീസില്‍ പരാതി നല്‍കി

New Update

കൊച്ചി- പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍നാസിര്‍ മഅ്ദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ മതവിരുദ്ധപ്രചരണം നടത്തുന്നതിനെതിരെ കേരളപോലീസിലെ സൈബര്‍ വിഭാഗത്തിന്റെ അടിയന്തിര ഇടപെടല്‍ ആവിശ്യപ്പെട്ട് അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി കൊച്ചി സിറ്റി പോലീസ്കമ്മിഷണര്‍ എം പി ദിനേഷി ന് പരാതി നല്‍കി.

Advertisment

publive-image

അശറഫ് മുഹമ്മദ് എ പേരുള്ള ഒരാള്‍ ഫ്രീ തിങ്കേഴസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തന്റെ പിതാവിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ഒരു പ്രൊഫൈല്‍ ഉപയോഗിച്ച് മതവിരുദ്ധവും സാമുദായികസൗഹൃദവും സാഹോദര്യവും തകര്‍ക്കും രീതിയില്‍ വിഷം വമിപ്പിക്കുന്ന കുറിപ്പുകളും എഴുത്തുകളും കഴിഞ്ഞ കുറെ നാളായി തുടര്‍ന്ന് വരുന്നുവെന്നും ശബരിമല വിഷയം മൂര്‍ഛിച്ച് നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ അയാള്‍ തന്‍റെ അത്യന്തം പ്രകോപനപരമായ ഒരു കുറിപ്പ് അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ മകന്‍ അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ പിതാവിന്റെ പേരോ ചിത്രമോ ഉപയോഗിച്ച് കൊണ്ട് പ്രൊഫൈല്‍ അകൗണ്ടുകളോ ഗ്രൂപ്പുകളോ അനധികൃതമായി തുടങ്ങരുതെതെന്നും ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും നിരവധി തവണ സാമൂഹ്യമാധ്യമങ്ങള്‍ വഴി താന്‍നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ഇവയെല്ലാം അംഗികരിക്കാതെ തന്റെ പിതാവിന്റെ പൊതു സ്വീകാര്യതയെ തകര്‍ക്കാനുള്ള ആസൂത്രിതവും അല്ലാതെയും നടുന്നു വരുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിക്കണമെും പരാതിയില്‍ മകന്‍ ബോധിപ്പിച്ചിട്ടുണ്ട്.

 

Advertisment