Advertisment

അബ്ദുസ്സമദ് പെരിമ്പലത്തിന് യാത്രയപ്പ് നൽകി

New Update

മക്ക: രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അബ്ദുസ്സമദ് പെരിമ്പലത്തിനു ഐ സി എഫ് ,ആർ എസ്‌ സി മക്ക ഘടകം യാത്രയപ്പ് നൽകി

Advertisment

publive-image

മക്കയിലെ പ്രാസ്ഥാനിക രംഗത്ത് നിറസാന്നിധ്യമായ അദ്ദേഹം ആർ എസ്‌ സി ഹജ്ജ് വളണ്ടീയർ കോറിന്റെ പ്രവർത്തനങ്ങളിൽ വിവിധ വർഷങ്ങളിൽ വൈസ് ക്യാപ്റ്റനായും ഡെപ്യൂട്ടി കോഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട് .മഞ്ചേരി പെരിമ്പലം സ്വദേശിയായ അബ്ദുസ്സമദിന് ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്നതാണ് കുടുംബം. അൽ സഹ്‌റാനി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം . വാദിസലാം അങ്കണത്തിൽ നടന്ന

യാത്രയപ്പ് സംഗമത്തിൽ മുഹമ്മദ്‌ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സമദ് പെരിമ്പലത്തിനു ഉപഹാരം നൽകി ..സി എം അബൂബക്കർ സഖാഫിമടവൂർ ,ജലീൽ മാസ്റ്റർ,ശരീഫ് അഹ്സനി ,അഷ്‌റഫ്‌ പേങ്ങാട് ,സൽമാൻ വെങ്ങളം ,മുസ്തഫ കാളോത്ത് ,സിറാജ് വില്യാപ്പള്ളി ,ശിഹാബ് കുറുകത്താണി, ശറഫുദ്ധീൻ വടശ്ശേരി ,ഹാമിദ് സൈനി ,ഇസ്ഹാഖ് ഫറോക് ,ഖയ്യൂം ഖാദിസിയ്യ ,റഷീദ് വേങ്ങര എന്നിവർ സംബന്ധിച്ചു

Advertisment