Advertisment

അഭയ കേസ് ;സിബിഐ കോടതി വിധിക്കെതിരായ പ്രതി തോമസ് കോട്ടൂരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

New Update

കൊച്ചി : അഭയ കൊലക്കേസിലെ സിബിഐ കോടതി വിധിക്കെതിരെ പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അപ്പീല്‍ പരി​ഗണിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

Advertisment

publive-image

 

ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ കോടതി പിന്നീട് പരിഗണിക്കും.

അപ്പീല്‍ പരിഗണിച്ച്‌ തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി പ്രതി ഉടന്‍ നല്‍കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതി പൂര്‍വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നത്.

കേസിലെ 49 ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ വ്യക്തമാക്കുന്നു. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റര്‍ സെഫി അടുത്ത ദിവസം അപ്പീല്‍ സമര്‍പ്പിച്ചേക്കും.

abhayacase
Advertisment