Advertisment

രാജ്യം കടന്നുപോകുന്നത് മാന്ദ്യത്തിലൂടെയാണെന്ന് അഭിജിത് ബാനര്‍ജി

New Update

കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി.രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

രാജ്യത്തെ സമ്പന്നരില്‍ നിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനര്‍വിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോള്‍ സ്വത്ത് നികുതി വിവേകപൂര്‍ണമാണ്. ഈ നികുതി കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യണം.

എന്നാല്‍ ഇതൊന്നും ഉടനെ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാര്യ എസ്തര്‍ ഡുഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ അഭിജിത് ബാനര്‍ജി കരസ്ഥമാക്കിയത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനാണ് അദ്ദേഹം.

abhijith banerj
Advertisment