Advertisment

ചിഹ്നം മാറി… സ്ഥാനാർത്ഥി അന്തംവിട്ടു !

New Update

publive-image

Advertisment

കുടയത്തൂർ: ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി അഭിലാഷിന് കിട്ടിയത് ഒന്നൊന്നര പണിയാണ്. വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഭിലാഷ് അപേക്ഷിച്ചിരുന്നത് ശംഖ് ചിഹ്നത്തിനായിരുന്നു.

എന്നാൽ വരണാധികാരി അഭിലാഷിന് അനുവദിച്ചത് കുട ചിഹ്നമായിരുന്നു ഈ വിവരമുള്ള രേഖാമൂലമുള്ള അറിയിപ്പ് അഭിലാഷ് കൈപ്പറ്റിയിരുന്നില്ല. ഇതാണ് പ്രശ്നമായത്.

താൻ അപേക്ഷിച്ചിരുന്ന ചിഹ്നമായ ശംഖ് തന്നെയാണ് തനിക്ക് അനുവദിച്ച് കിട്ടിയത് എന്ന് അഭിലാഷ് കരുതി. വാർഡിൽ എല്ലാ ഭാഗത്തും തൻ്റെ പോസ്റ്ററുകളും കട്ടൗട്ടറുകളും ശംഖ് ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സ്ഥാപിച്ചിരുന്നു. സാമ്പിൾ ബാലറ്റ് സ്ഥാനാർഥികൾക്ക് വിതരണം ചെയ്ത സമയത്തും അഭിലാഷ് അത് കൈപ്പറ്റിയിരുന്നില്ല.

അതിനാൽ താൻ അപേക്ഷിച്ച ചിഹ്നം അല്ല തനിക്ക് ലഭിച്ചത് എന്ന വിവരം അഭിലാഷ് ഇന്നലെ രാവിലെ പോളിംഗ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മനസിലാക്കിയത്. ഇത് അൽപനേരം തർക്കത്തിന് ഇടയാക്കി. പിന്നീട് റിട്ടേണിങ് ഓഫീസർ അഭിലാഷ്നോട് വസ്തുതകൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് പോളിംഗ് ആരംഭിച്ചു. താൻ പ്രചാരണം നടത്തിയ ചിഹ്നത്തിൽ അല്ല തൻ്റെ പേര് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വളരെ ദുഃഖത്തോടെ സ്വതന്ത്ര സ്ഥാനാർത്ഥി മനസ്സിലാക്കി. ഏതായാലും അഭിലാഷിൻ്റെ ശ്രദ്ധ കുറവ് തെരഞ്ഞെടുപ്പ് ചിഹ്നം മാറിപ്പോയി എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു.

idukki news
Advertisment