Advertisment

‘വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്; ആർത്തനാദത്തോടെ നിലവിളിച്ച അയാൾ സീറ്റിനിടയിൽ കുടുങ്ങിയതാണ്; രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യിൽ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകൾ അടർന്ന് എന്റെ കയ്യിലെത്തി

New Update

കരിപ്പൂർ : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ ഭീകരത തെളിയിക്കുന്നതാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഓടിയെത്തിവരുടെ വാക്കുകള്‍. വിമാനാപകടം നടന്ന സ്ഥലത്ത് ആദ്യം എത്തിയ അഭിലാഷ് പറയുന്നത് ഇങ്ങനെ..

Advertisment

‘വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച അയാൾ സീറ്റിനിടയിൽ കുടുങ്ങിയതാണ്. രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യിൽ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകൾ അടർന്ന് എന്റെ കയ്യിലെത്തി.’

publive-image

കൊണ്ടോട്ടി എയർപോർട്ട് ക്രോസ് റോഡിൽ പാലയ്ക്കാപറമ്പ് മുതലേക്കോടം വീട്ടിൽ എം.അഭിലാഷ് കാതടിപ്പിക്കുന്ന ഒരു ശബ്ദം കേട്ടിട്ടാണ് വീടിനു പുറത്തെത്തുന്നത്. അഭിലാഷിന്റെ വീടിനു മുകളിലെത്തിയാൽ വിമാനത്താവളം കാണാം. എന്തോ അപകടമാണെന്നു മനസ്സിലാക്കിയ അഭിലാഷ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടി.

പിക് അപ് എടുത്തുകൊണ്ട് കൂട്ടുകാരെയും വിളിച്ചാണ് അഭിലാഷ് പോയത്. എയർപോർട്ട് ക്രോസ് റോഡിലെ ഗേറ്റിലെത്തിയപ്പോഴേക്കും കുറച്ചു നാട്ടുകാർ അവിടെ കൂടി നിൽക്കുന്നു. പൊലീസ് ഗേറ്റിനു മുന്നിൽ ആളുകളെ തടഞ്ഞു. അകത്തു നിന്നു നിലവിളികൾ കേൾക്കാമായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഒടുവിൽ ആളുകൾ ബഹളം വച്ച് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി.

അകത്തുകയറിയ അഭിലാഷ് കാണുന്നത് നടുവെ മുറിഞ്ഞു 3 കഷ്ണങ്ങളായ വിമാനമാണ്. അതിനുള്ളിൽ ജീവനു വേണ്ടി പിടയുന്ന ആളുകളെയും. ആദ്യം മരവിച്ചു പോയ അഭിലാഷ് അകത്തേക്ക് ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു. കോവിഡാണ് സൂക്ഷിക്കണമെന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നത് അഭിലാഷ് കേട്ടു.

എന്നാൽ, ജീവനുവേണ്ടി പിടയുന്നവരുടെ മുന്നിൽ തങ്ങൾക്ക് അതൊന്നും തടസ്സമായില്ലെന്നു അഭിലാഷ് പറയുന്നു. നടുഭാഗത്തുണ്ടായിരുന്നവരെ വേഗം രക്ഷിച്ചെടുക്കാൻ സാധിച്ചു. കുറെ മൃതശരീരങ്ങൾ ചതഞ്ഞരഞ്ഞതായി അഭിലാഷ് പറഞ്ഞു. വിമാനത്തിന്റെ പിൻഭാഗം കുന്നിനു മുകളിൽ നിന്ന് താഴേക്ക് കുത്തിനിൽക്കുന്ന നിലയിലായിരുന്നു. മുൻഭാഗം വേർപെട്ട് മാറിയും.

ഈ രണ്ടു സ്ഥലങ്ങളിലുള്ളവരെ രക്ഷിച്ചെടുക്കാൻ കുറേ ബുദ്ധിമുട്ടി. മതിൽ പൊളിച്ചാണ് പൈലറ്റ് ഉൾപ്പെടെ മുൻഭാഗത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ആദ്യം രക്ഷപ്പെടുത്തിയ 7 പേരെ അഭിലാഷും കൂട്ടുകാരും പുറത്തെത്തിച്ച് പിക്ക് അപ്പിൽ കയറ്റി. ആംബുലൻസുകളൊന്നും ആ സ്ഥലത്ത് എത്തിയിട്ടില്ലായിരുന്നെന്ന് അഭിലാഷ് പറയുന്നു.

കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പറക്കുകയായിരുന്നെന്ന് അഭിലാഷ് പറഞ്ഞു. പിക് അപ് കൂടാതെ നാട്ടുകാരുടെ കുറേയേറെ കാറുകളിലും ആളുകളെ കൊണ്ടുപോയി. മറക്കാനാകാത്ത ദിവസമെന്നു മാത്രമാണ് അഭിലാഷ് പറയുന്നത്.

plane crash karipur plane crash
Advertisment