Advertisment

24 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ട്ടിയുടെ പ്രതികരണം ആവശ്യമില്ലായിരുന്നു, ഇപ്പോഴാണോ ബോധം വന്നത്; അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം ശക്തം

New Update

ആലപ്പുഴ :വള്ളിക്കുന്നത്തെ അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം ശക്തം. ഏപ്രില്‍ 14 ന് വിഷുദിവസം രാത്രി പതിനഞ്ചുകാരനായ അഭിമന്യൂവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ഔദ്യോഗിക പ്രതികരണം രേഖപ്പെടുത്തിയത് ഏപ്രില്‍ 15 ന് രാത്രിയിലാണ്.

Advertisment

publive-image

ഇതിനെതിരെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ശക്തമാവുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ട്ടിയുടെ പ്രതികരണം ആവശ്യമില്ലായിരുന്നുവെന്നും ഇപ്പോഴാണോ ബോധം വന്നതെന്നും പലരും ചോദിച്ചു. കൊലയില്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു. ഇടത് പ്രൊഫൈലുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപി എഎഎം ഏരിയാ സെക്രട്ടറി ബി ബാബു പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും ബാബു ആരോപിച്ചു.

abhimanyu murder
Advertisment