Advertisment

നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മിഗ് 21 വിമാനം പറത്തി ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മിഗ് 21 വിമാനം പറത്തി ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്.

Advertisment

publive-image

ബലാകോട്ട് മിന്നല്‍ ആക്രമണത്തിന് പിന്നാലെ നടത്തിയ വ്യോമാക്രമണത്തില്‍ ശത്രു രാജ്യത്തിന്റെ വിമാനം തുരത്തുന്നതിനിടെ സ്വന്തം വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ കൈയില്‍ അകപെടുകയായിരുന്നു വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍.

പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്‌പേസ് മെഡിസിന്‍ വിഭാഗം പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഇതിന് പിന്നാലെയാണ് പോര്‍മുഖത്ത് തിരികെയെത്തിയത്. രാജ്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിന് വീര്‍ ചക്ര ബഹുമതിയും നല്‍കി

Advertisment