Advertisment

അഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി; മടങ്ങി വരവ് ആ​റ് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ വ്യോ​മ​സേ​ന പൈ​ല​റ്റ് വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി. അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ മി​ഗ് 21 ജെ​റ്റ് വി​മാ​നം പ​റ​പ്പി​ക്കാ​ന്‍ ആ​രം​ഭി​ച്ചു.

Advertisment

publive-image

ആ​റ് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.നി​ല​വി​ല്‍ രാ​ജ്യ​സ്ഥാ​നി​ലെ വ്യോ​മ​സേ​ന താ​വ​ള​ത്തി​ല്‍ സേ​വ​നം ചെ​യ്യു​ക​യാ​ണ് അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ 27ന് ​ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് യു​ദ്ധ ഉ​ടമ്പ​ടി​ക​ളു​ടെ അടിസ്ഥാനത്തില്‍ മാ​ര്‍​ച്ച്‌ ഒ​ന്നി​ന് പാ​ക്കി​സ്ഥാ​ന്‍ വ​ര്‍​ധ​മാ​നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. ഇ​തി​നു പി​ന്നാ​ലെ ഒ​ട്ടേ​റെ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ന​ട​പ​ടി​ക​ള്‍​ക്കും ശേ​ഷ​മാ​ണ് വ​ര്‍​ധ​മാ​ന്‍ കോ​ക്പി​റ്റി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്.

Advertisment