Advertisment

‘എന്റെ സുന്ദരിമാര്‍’: അഭിഷേക് ബച്ചന്‍ മകള്‍ക്കെഴുകിയ പിറന്നാളാശംസ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ഇന്ന് ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ ആരാധ്യയ്ക്ക് പിറന്നാഴാശംസ അറിയിച്ചു കൊണ്ടുള്ള അഭിഷേകിന്റെ കുറിപ്പ് പൈറലാകുന്നു. എന്റെ സുന്ദരിമാര്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ മകളെയും അമ്മ ഐശ്വര്യയെയും കുറിച്ച് പറയുന്നുണ്ട്.

‘എന്റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്‌നേഹിക്കുന്നതിന് കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന്‍ എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ കൂടി, ഹാപ്പി ബര്‍ത്ത്‌ഡേ ആരാധ്യാ’.

ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ ആരാധ്യ, അഭിഷേക് ബച്ചന്‍ഐശ്വര്യാ റായ് ബച്ചന്‍ എന്നിവരുടെ മകളാണ്. ആരാധ്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് ആദ്യം എത്തിയത് മുത്തശ്ശന്‍ അമിതാഭ് ബച്ചനാണ്. പിറകെ, അച്ഛന്‍ അഭിഷേകും പിറന്നാള്‍ക്കുട്ടിയ്ക്ക് സന്ദേശവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തി.

Advertisment