ഐശ്വര്യ റായിയെ പ്രോപ്പോസ് ചെയ്തത് ഇവിടെ ! ആ പ്രണയം രഹസ്യം വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍!!

ഫിലിം ഡസ്ക്
Friday, September 14, 2018

Image result for ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ബോളിവുഡ് സിനിമയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ഏപ്രില്‍ 20 നായിരുന്നു ഇവരുടെ വിവാഹം.ഇപ്പോള്‍ ഐശ്വര്യ റായിയെ താന്‍ പ്രോപ്പോസ് ചെയ്തതിനെ കുറിച്ച് അഭിഷേക് പറഞ്ഞിരിക്കുകയാണ്.

Image result for ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ടൊറന്റോ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വെച്ചാണ് ഞാന്‍ എന്റെ ഭാര്യയെ പ്രോപ്പോസ് ചെയ്തത്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കാവേയാണ് ഇക്കാര്യം അഭിഷേക് ഓര്‍മ്മിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാം എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ യ്ക്ക് വേണ്ടിയാണ് അഭിഷേക് ടൊറന്റോയില്‍ എത്തിയത്.

Image result for ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

2007 ല്‍ ഗുരു മണിരത്‌നം സംവിധാനം ചെയ്ത സിനിമയാണ് ഗുരു. ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയപ്പോഴായിരുന്നു ഐശ്വര്യയോട് വിവാഹത്തിനെ കുറിച്ച് ചോദിക്കുന്നത്. ഇത്തവണ ടൊറന്റോയിലേക്ക് വന്നപ്പോള്‍ ആരെയും പ്രോപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ മുന്നറിയിപ്പ് തന്നതിനെ കുറിച്ചും അഭിഷേക് പറഞ്ഞിരുന്നു.
Image result for ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി തിരിച്ച് വരവ് നടത്തിയിരുന്നു. 2010ലായിരുന്നു അഭിഷേകും ഐശ്വര്യും ഒന്നിച്ചഭിനയിച്ച രാവണ്‍ എന്ന ചിത്രം റിലീസിനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകിനൊപ്പം ഐശ്വര്യ അഭിനയിക്കാന്‍ പോവുകയാണ്. അനുരാഗ് കശ്യാപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

×